---
title: "സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ചു"
english_title: "CPI Leaders Visit V K Raghavan Vaidyar's House"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373048/cpi-leaders-visit-vk-raghavan-vaidyar-house`"
published_at: "2026-07-17T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a484ed4194_1000179969.jpg"
keywords: ["CPI", "VK Raghavan Vaidyar", "Manathana"]
---

# സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** **മണത്തണ**: അന്തരിച്ച സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് സിപിഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു.

## Article Content

**മണത്തണ**: അന്തരിച്ച സിപിഐ നേതാവ് വി കെ രാഘവൻ വൈദ്യരുടെ വീട് സിപിഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു.

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, മുൻ ദേശീയ കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ കെ ഇ ഇസ്മായിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. വസന്തം എന്നിവരാണ് വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയത്.

നേതാക്കൾ വൈദ്യരുടെ കുടുംബാംഗങ്ങളെ കണ്ടു സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. പാർട്ടി കുടുംബത്തോടൊപ്പമുണ്ടെന്ന് അവർ ഉറപ്പുനൽകി.

സന്ദർശന വേളയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി. വിജയൻ, വെള്ളോറ രാജൻ, കെ വി ബാബു, പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ജനകീയ നേതാവും സിപിഐയുടെ സജീവ പ്രവർത്തകനുമായിരുന്നു വി കെ രാഘവൻ വൈദ്യർ. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും പ്രദേശത്തിനും വലിയ നഷ്ടമാണെന്ന് നേതാക്കൾ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373048/cpi-leaders-visit-vk-raghavan-vaidyar-house`)